Posted On
date_range Updated On
date_range മരച്ചില്ല വെട്ടുന്നതിനിടെ കെ.എസ്.ഇ.ബി തൊഴിലാളി ഷോക്കേറ്റ് മരിച്ചു
എരുമപ്പെട്ടി (തൃശൂർ): വൈദ്യുതി വകുപ്പിലെ കരാർ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പഴയന്നൂർ എളനാട് സ്വദേശി ശ്രീജിത്താണ് (27) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ ഇരുമ്പ് തോട്ടി ഉപയോഗിച്ച് തടസ്സങ്ങൾ വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോക്കേറ്റ് തെറിച്ചുവീണ ഉടൻ മരണപ്പെട്ടു. ലൈൻ ഓഫ് ചെയ്യാതെ തടസ്സം വെട്ടിമാറ്റിയതാണ് അപകട കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.