മംഗളൂരു: കർണാടക ചിത്രദുർഗ താലൂക്കിലെ തമറ്റക്കല്ലുവിന് സമീപം ദേശീയപാത 48ൽ ഞായറാഴ്ച ഇന്നോവ കാർ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള ബി.എം.ടി.സിയിലെ വിരമിച്ച ജീവനക്കാരായ ശാന്തമൂർത്തി (60), രുദ്രസ്വാമി (52), മല്ലികാർജുന (50), ചിദംബരാചാർ (50) എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സവദത്തി രേണുക യെല്ലമ്മ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.