മംഗളൂരു: ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ താലൂക്കിലെ മട്ടിക്കോട്ടെ സ്വദേശി രേഖ (20) എന്നിവരാണ് മരിച്ചത്.ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപം വ്യാഴാഴ്ച മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ചാണ് ദാരുണമരണം.
ഷിരലകൊപ്പയിൽ നിന്ന് വന്ന കാർ അംബരഗോഡ്ലു ക്രോസിന് സമീപം ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ തീവ്രതയിൽ ബൈക്ക് സമീപത്തുള്ള കുളത്തിലേക്ക് വീണു.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു രേഖയും ബസവനഗൗഡയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കനത്ത മഴയെത്തുടർന്നാണ് വിവാഹം ഡിസംബറിലേക്ക് മാറ്റിവെച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.