ലക്ഷ്മി

ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു 

പയ്യോളി: ഇരിങ്ങൽ റെയിൽവെ ഗേറ്റിൽ ഗൃഹനാഥ ട്രെയിൻ തട്ടി മരിച്ചു. പരേതനായ കുറ്റിയിൽ രാമന്‍റെ ഭാര്യ ലക്ഷ്മി (68) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച  രാവിലെ എട്ടോടെയാണ് അപകടം.

രാവിലെ വീട്ടിൽ നിന്നും ഇവർ ചികിത്സക്കായി കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്  പുറപ്പെട്ടതായിരുന്നു. സ്ത്രീയെ ഇടിച്ച ശേഷം നിർത്തിയ ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് സമീപത്തെ ഗെയ്റ്റ്മാനേയും റെയിൽവെ പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.

ഇരിങ്ങൽ നോർത്ത് എം.എൽ.പി സ്കൂളിലെ പാചകക്കാരിയായിരുന്നു മരണപ്പെട്ട ലക്ഷ്മി. മക്കൾ: പ്രീജിത്ത് (അലൂമിനിയം ഫാബ്രിക്കേഷൻ), പ്രീത.  മരുമക്കൾ: ജിഷ, ബാബു.  

Tags:    
News Summary - elder woman died by train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.