അതുൽരാജ്
Posted On
date_range Updated On
date_range കപ്പലിൽ തീപടർന്ന് കോഴിക്കോട് സ്വദേശി ഇറാഖ് തീരത്ത് മരിച്ചു
കോഴിക്കോട്: ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ആണ് (28)മരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഇറാഖ് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്. അപകട വിവരം ഞായറാഴ്ചയാണ് അതുല്‍രാജിന്‍റെ വീട്ടിലറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിക്ക് പോയത്. കോച്ചപ്പന്‍റെ പുരയില്‍ ഉത്തമന്‍റെയും ജയന്തിയുടെയും മകനാണ് അതുൽരാജ്. സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.