Posted On
date_range Updated On
date_range കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പരപ്പനങ്ങാടി: കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പരപ്പനങ്ങാടി ടൗണിലെ ഫറോഷ പർദ പാലസിലെ ജീവനക്കാരനായ അബ്ദുസമദിൻ്റെ മകൻ നമ്പുളം റോഡിനടുത്തെ സൂപ്പി മക്കാനകത്ത് സുഹൈൽ (20) ആണ് മരിച്ചത്. സുഹൈൽ ഓടിച്ച ബുള്ളറ്റിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു.
പുത്തൻപീടികയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. കണ്ടെയ്നർ ലോറി ബൈക്കിനെ മറികടക്കവെ ഇടിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി.
സുബൈദയാണ് സുഹൈലിന്‍റെ മാതാവ്. ഖബറടക്കം വ്യാഴാഴ്ച പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.