Posted On
date_range Updated On
date_range ബി.ഡി.എസ് വിദ്യാർഥി റോഡപകടത്തിൽ മരിച്ചു
കോതമംഗലം: റോഡപകടത്തിൽ ബൈക്ക് യാത്രികനായ ഡെന്റൽ കോളജ് വിദ്യാർഥി മരിച്ചു. തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ അവസാനവർഷ വിദ്യാർഥി ആയക്കാട് തൈക്കാവും പടി പുതുക്കുന്നത്ത് ഡോ.എൽദോ റാഡോയുടെ മകൻ അശ്വിൻ (24) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തങ്കളത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന സ്കൂട്ടറിലിടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. ബസിന്റെ അടിയിലേക്കാണ് അശ്വിൻ തെറിച്ചു വീണത്. ശരീരത്തിലൂടെ ബസിന്റെ
പിൻ ചക്രങ്ങൾ കയറിയിറങ്ങിയ അശ്വിൻ സംഭവസ്ഥലത്ത് വച്ച് മരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.