Posted On
date_range Updated On
date_range ആംബുലന്‍സ് ഇടിച്ചു മരിച്ച സംഭവം; യുവാവ് വാഹനത്തിനു മുന്നിലേക്ക് ചാടുന്ന സിസിടിവി ദൃശ്യം പുറത്ത്
ആംബുലന്‍സ് ഇടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവാവ് വാഹനത്തിനു മുന്നിലേക്ക് കരുതിക്കൂട്ടി ചാടുകയായിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇരുപത് കാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി സെബാസ്റ്റ്യനാണ് ആംബുലന്‍സിനു മുന്നില്‍ ചാടി മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ബോധപൂർവമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു സെബാസ്റ്റ്യന്‍. അമ്മ മരുന്നു വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞത്. ഇയാള്‍ ആംബുലന്‍സിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. സെബാസ്റ്റ്യൻ വാഹനത്തിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.