ചരക്കുലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് യാത്രികൻ മരിച്ചു

ചങ്ങരംകുളം: കുറ്റിപ്പുറം - ചൂണ്ടൽ സംസ്ഥാനപാതയിൽ പാവിട്ടപ്പുറത്ത് ചരക്കുലോറിയിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഗുരുവായൂർ താമരയൂർ സ്വദേശി രാഘവൻ (56) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ആറ് മണിയോടെയാണ് അപകടം.

തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്കുലോറിക്ക് പുറകിൽ പിന്നാലെ വന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രാഘവനെ യാത്രക്കാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ചങ്ങരംകുളം പൊലീസ് അപകട സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. 

Tags:    
News Summary - accident death in thrissur pavittappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.