മുക്കം: സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ ഗർത്തത്തിലേക്ക് വീണുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ (18) ആണ് മരിച്ചത്. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. ഞായറാഴ്ച വൈകീട്ട് 7.15ഓടെയാണ് സംഭവം.
മാതാവ് നെജിനാബിയോടൊപ്പം കുറ്റിപ്പാലയിൽനിന്ന് അഗസ്ത്യൻമുഴിയിലേക്ക് മുക്കം ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴി വരുന്നതിനിടെ ഇറക്കത്തിൽവെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാകുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ ജിബിൻ മരിച്ചു. ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവും മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നു. സഹോദരങ്ങൾ: ഫാത്തിമ റെന, മുഹമ്മദ് റാസി (ഇരുവരും ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.