ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൽപറ്റ: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മുട്ടില്‍ പരിയാരം സ്വദേശി മുരളി (45) ആണ് മരിച്ചത്. അമ്പലവയല്‍ ആയിരം കൊല്ലിയില്‍ വാടകക്ക് താമസിച്ച് വരികയായിരുന്ന മുരളിയെകൊളഗപ്പാറ കവലയില്‍ വെച്ചാണ് ബസിടിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

Tags:    
News Summary - A young man who was being treated for injuries sustained in a bus accident has died.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.