Posted On
date_range Updated On
date_range ആറളം ഫാം പുനരധിവാസ മേഖലയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37)നെയാണ് കൊന്നത്.
ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാൽ ആളെ തിരിച്ചറിയാൻ മണിക്കൂറുകളോളം വേണ്ടിവന്നു. . വനം വകുപ്പിൻ്റെ റാപ്പിഡ് റസ്പോൺ ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
വാസുവിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.