ദീക്ഷിത്

ജന്മദിനത്തിൽ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഐ.ടി.ഐ വിദ്യാര്‍ഥാ മരിച്ചു. കാസര്‍കോട് മൊഗ്രാൽ പുത്തൂർ പെരിയടു ക്കയിലെ ദീക്ഷിത്(19) ആണ് മരിച്ചത്. ബെല്‍ത്തങ്ങാടി ഗാര്‍ഡടി ഗ്രാമത്തിലെ മൊഗറഡുക്ക ക്രോസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

രത്നാകരൻ മഞ്ജുള ദമ്പതികളുടെ മകനാണ്. ജന്മദിനത്തിൽ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്നു.

ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ ബെല്‍ത്തങ്ങാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബെല്‍ത്തങ്ങാടി ഒഡീലിലെ ബന്ധു വീട്ടിലാണ് ദീക്ഷിത് താമസിച്ചിരുന്നത്. വേണൂർ എസ്.ഡി.എം കോളേജില്‍ രണ്ടാം വര്‍ഷ ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്നു. കായികതാരം കൂടിയാണ് ദീക്ഷിത്. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്തു

Tags:    
News Summary - A young biker died after being hit by a bus on his birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.