Representation Image

മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്.

കുഞ്ഞിനെ ഉറക്കിക്കിടത്തി മാതാവ് തുണി അലക്കാൻ പോയി, തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത​ു.  

Tags:    
News Summary - A three-year-old girl was found dead in a bucket of water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.