പീതാംബരൻ
Posted On
date_range Updated On
date_range അങ്കമാലി കോതകുളങ്ങരയിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലി മങ്ങാട്ടുകര കാരയ്ക്കാട്ടുപറമ്പിൽ വീട്ടിൽ കെ.ആർ. പീതാംബരനാണ് (83) മരിച്ചത്. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് മുൻ ട്രേഡ് ഇൻസ്ട്രക്ടറാണ്. വ്യാഴാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അപകടം.
അങ്കമാലി ഭാഗത്തു നിന്നു വന്ന സ്കൂട്ടർ കോതകുളങ്ങരയിൽ യു. ടേൺ തിരിയുന്നതിനിടെ അതേ ദിശയിൽ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു തല തല്ലി വീണ് അവശനിലയിലായ പീതാംബരനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30ഓടെ മരണം സംഭവിച്ചു. ഭാര്യ:ദേവിക. മക്കൾ: ബാബുരാജ് (റിട്ട. സി.ആർ.പി.എഫ്), ശ്രീരാജ്, രാജലക്ഷ്മി. മരുമക്കൾ: ജയലത, സവിത, സേതുനാഥ്. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.