കാലടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കാലടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നീലീശ്വരം കമ്പിനിപ്പടി ചേലാട്ട് വീട്ടിൽ അമിത്ത് (21) ആണ് മരിച്ചത്. ബൈക്കിന് പിറകിലിരുന്ന സുഹൃത്തിനെ പരിക്കുകളോടെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 12.00 യോടെയാണ് അപകടം. കാലടി മലയാറ്റൂർ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് വാഹനപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാലടി പോലീസ് മേൽ നടപടി സ്വീകരിച്ചു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മെംബർ മിനി സേവ്യറിന്റെ ഇളയ മകനാണ് അമിത്ത്. സഹോദരൻ: അമൽ(ജർമനി).

Tags:    
News Summary - A motorcyclist died in a collision between a bike and a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.