Posted On
date_range Updated On
date_range ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ 14-കാരൻ മുങ്ങിമരിച്ചു
തൃശൂർ: അരിമ്പൂരിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് ശങ്കരയ്ക്കൽ വീട്ടിൽ പ്രതീഷ് - മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഉച്ചയ്ക്കായിരുന്നു സംഭവം. കൂട്ടുകാരായ അഞ്ച് സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാനിറങ്ങുകയായിരുന്നു.
അക്ഷയ് മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നിലവിളിച്ച് ആളെക്കൂട്ടി. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരിമ്പൂര്‍ സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛൻ പ്രതീഷ് വിദേശത്താണ്. രണ്ടു സഹോദരങ്ങളുണ്ട്. അന്തിക്കാട് പോലീസ് എസ്ഐ എ ഹബീബിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.