സൗദിയിൽ ഉംറ തീർഥാടകരായ ജോർദാൻ കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം
Posted On
date_range Updated On
date_range ഉംറ തീർഥാടകരായ പിതാവും നാലുമക്കളും അപകടത്തിൽ മരിച്ചു; മാതാവിന് പരിക്ക്
ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ പിതാവും നാലുമക്കളുമാണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങുേമ്പാഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവ് മാലിക് അക്റം, മക്കളായ അക്റം, മായ, ദനാ, ദീമ എന്നിവരാണ് മരിച്ചത്. മാതാവ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മൃതദേഹങ്ങൾ ഹുഫുഫ് മേഖല കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കാൻ സൗദിയിലെ ജോർദാൻ എംബസി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.