സ്വാതന്ത്ര്യ ദിനത്തി​െൻറ പ്രാധാന്യം ഉണർത്തി 'നന്മ'

ന്യൂയോർക്​: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളീ മുസ്ലിംസ് (നന്മ ) 75ാമത്​ ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 15ന്​ സംഘടിപ്പിച്ച പരിപാടിയിൽ പത്മശ്രീ എം.എ യൂസഫ് അലി മുഖ്യ പ്രഭാഷകനായിരുന്നു. യുവ സമൂഹം സ്വാതന്ത്ര്യത്തി​െൻറ മഹത്വം ഉൾക്കൊണ്ട്​ രാജ്യനിർമാണത്തിൽ മുഖ്യപങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എം.പി അബദുസമദ് സമദാനി ഉദ്​ഘാടനം ചെയ്ത പരിപാടിയിൽ കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, കനേഡിയൻ ഇന്ത്യൻ കൗൺസിലർ ജനറൽ ശ്രീമതി അപൂർവ ശ്രീവാസ്തവ, നന്മ കാനഡ പ്രസിഡൻറ്​ മുസ്തഫ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു .


നന്മ ആരംഭിക്കുന്ന മൊബൈൽ ഫോൺ സഹായ പദ്ധതിയുടെ ഉദ്​ഘാടനവും ഈ അവസരത്തിൽ നടന്നു. നന്മയുടെ പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്നും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും കൗൺസിലർ ജനറൽ അവരുടെ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു. നന്മ യു.എസ്​.എ പ്രസിഡൻറ്​ ഫിറോസ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് അമേരിക്കൻ മലയാളി മുസ്​ലിം കമ്മ്യൂണിറ്റിയിലെ ഉന്നത വ്യക്തികളെ ആദരിച്ചു.  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ നന്മ ചെയർമാൻ റഷീദ് മുഹമ്മദ് ചടങ്ങിൽ അനുമോദിച്ചു . നന്മ മുൻ പ്രസിഡന്റ് യു.എ നസീർ സ്വാഗതവും നിരർ ബഷീർ നന്ദി പ്രകാശനവും നടത്തി.

Tags:    
News Summary - nanma independence day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.