കുപ്രസിദ്ധമായ ‘മുസ്ലിം നിരോധന’ത്തിനെതിരെ  ‘നോ ബാൻ’ ബില്ലുമായി അമേരിക്ക

ർണ്ണവെറിയനായി കുപ്രസിദ്ധിയാർജ്ജിച്ച പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ 2017ലാണ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിച്ചുകൊണ്ട്​ അമേരിക്കയിൽ പ്രത്യേക നിയമംകൊണ്ടുവന്നത്​. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ അമേരിക്കയിലേക്കുള്ള യാത്ര തടയുംവിധത്തിൽ വംശീയത കലർന്ന നിയമമായിരുന്നു ഇത്​. ഇതിനെതിരെ അമേരിക്കൻ പ്രതിനിധിസഭ ബുധനാഴ്​ച ‘നൊ ബാൻ ആക്​ട്​’ എന്ന പേരിൽ പ്രത്യേക ബിൽ പാസാക്കി.

183നെതിരെ 233 ​വോട്ടുകൾക്കാണ്​ ബിൽ പ്രതിനിധിസഭ കടന്നത്​. ഡെമോക്രാറ്റുകളുടെ പിൻതുണയോടെയായിരുന്നു വിജയം. എന്നാൽ സെനറ്റിലെത്തിയാൽ ബിൽ പാസാവുമൊ എന്ന കാര്യത്തിൽ സംശയമുണ്ട്​. റിപ്പബ്ലിക്കൻമാരും വൈറ്റ്​ഹൗസും ശക്​തമായ എതിർപ്പുമായി രംഗത്തുള്ളതിനാൽ ബിൽ സെനറ്റിൽ കാലിടറി വീഴാനാണ്​ സാധ്യത. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ട്രംപി​​െൻറ ബിൽ.

 വിമർശനം ഉയർന്നതിനെ തുടർന്ന്​ നിയമത്തിൽ മ്യാൻമാർ, എരിത്രിയ, കിർഗിസ്​ഥാൻ, നൈജീരിയ, സുഡനൻ, താൻസാനിയ എന്നിവയെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. ‘മുസ്ലിം നിരോധനം കാരണം ലക്ഷക്കണക്കിന്​ അമേരിക്കക്കാർ കുടുംബാംഗങ്ങളുമായി കാണാനാവാതെ ബുദ്ധിമുട്ടുകയാണ്​’ ബില്ലിനെ പിൻതുണക്കുന്ന അഭിഭാഷകരുടെ സംഘത്തിലുള്ള ഫർഹാന ഖേര പറഞ്ഞു.

അമേരിക്കൻ കോൺഗ്രസ്സിലെ മുസ്ലിം പ്രതിനിയായ റാഷിദ ത്വാലിബാണ്​ വോ​െട്ടടുപ്പ്​ സംബന്ധിച്ച അവസാന ഫലം പുറത്തുവിട്ടത്​. മുൻ അമേരിക്കൻ വൈസ്​ പ്രസിഡൻറും നിലവിലെ പ്രസിഡൻറ്​ സ്​ഥാനാർഥിയുമായ ജൊ ബൈഡൻ പുതിയ ബില്ലിനെ പിൻതുണച്ച്​ രംഗ​െത്തത്തി.

‘വിശ്വാസവും ആചാരങ്ങളും കാരണം ഒരാളും രാജ്യത്ത്​ വിവേചനം അനുഭവിക്കാൻ പാടില്ല. ഞാൻ പ്രസിഡൻറാവുകയാണെങ്കിൽ ട്രംപി​​െൻറ മുസ്​ലം നിരോധന നിയമം എടുത്തുകളയുകയും പുതിയ ബിൽ ഒന്നാം ദിവസംതന്നെ നിയമമാക്കുകയും ചെയ്യും’- ബൈഡൻ പിന്നീട്​ ട്വീറ്റ്​ ​െചയ്​തു.

Tags:    
News Summary - US House approves bill reversing Trump's 'Muslim ban'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.