പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നവരുടെ മുന്നിലുള്ള വലിയ ചോദ്യമായിരിക്കും തങ്ങളുടെ വീട്ടുപകരണങ്ങൾ എന്തുചെയ്യുമെന്നത്. പലപ്പോഴും തങ്ങളുടെ വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും കിട്ടിയ വിലക്ക് വിറ്റഴിക്കുകയാകും ഇവർ ചെയ്യുക. മടങ്ങുന്നതിനുള്ള മറ്റ് ഒരുക്കങ്ങൾക്ക് ഒപ്പം സാധനങ്ങൾ വിറ്റഴിക്കുന്നതിനും ഏറെ സമയം കണ്ടെത്തേണ്ടിവരുന്നു.
ഇൗ സാധനങ്ങൾ പൂർണമായ നികുതിയിളവോടെ നാട്ടിലെത്തിക്കാനുള്ള സൗകര്യത്തെ കുറിച്ച് പലർക്കും ധാരണയില്ലാത്തതാണ് കാരണം. ട്രാൻസ്ഫർ ഒാഫ് റെസിഡൻസി ഫെസിലിറ്റി എന്ന ഇന്ത്യൻ കസ്റ്റംസ് (ടി.ആർ) നിയമമാണ് ഇതിന് അനുമതി നൽകുന്നത്. ഇതനുസരിച്ച് വിദേശത്ത് ഒരു വർഷം പൂർത്തിയാക്കി മടങ്ങുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെയും രണ്ട് വർഷത്തിൽ കൂടുതൽ സമയത്തിന് ശേഷം മടങ്ങുന്നവർക്ക് അഞ്ചുലക്ഷം രൂപയോളം നിത്യോപയോഗ ഉപകരണങ്ങൾ നാട്ടിലേക്ക് എത്തിക്കാം. ഒമാനിലുള്ളവർക്ക് ഇൗ സേവനം ലഭ്യമാക്കുന്ന പ്രമുഖ കമ്പനിയാണ് യുനൈറ്റഡ് കാർഗോ ആൻറ് ലോജിസ്റ്റിക്സ്.
മസ്കത്തിലെ താമസ സ്ഥലത്ത് എത്തി സാധനങ്ങൾ സുരക്ഷിതമായി പാക്ക് ചെയ്ത് എടുക്കുന്നത് മുതലുള്ള സേവനമാണ് തങ്ങൾ നൽകുന്നതെന്ന് യുനൈറ്റഡ് കാർഗോ അധികൃതർ പറയുന്നു. നാട്ടിൽ നിങ്ങളുടെ വീട്ടിൽ സാധനങ്ങൾ ലഭിക്കുന്നത് വരെ ഒരു ആശങ്കക്കും വകയില്ലാത്ത സേവനമാണ് യുനൈറ്റഡ് കാർഗോ നൽകുന്നത്. നിർബന്ധിത ക്വാറൈൻറൻ കാലാവധി കഴിഞ്ഞ് വീട്ടിൽ എത്തുേമ്പാഴേക്കും സാധനങ്ങൾ സുരക്ഷിതമായി എത്തുന്നു.
കരുതലും വിശ്വസ്ഥതയുമാണ് യുനൈറ്റഡ് കാർഗോയുടെ ഡോർ ടു ഡോർ എക്സ്പ്രസ് ഡെലിവറിയുടെ മുഖമുദ്ര. അയക്കുന്ന സാധനങ്ങൾക്ക് ഇൻഷൂറൻസും ലഭ്യമാക്കുന്നുണ്ട്. വീട്ടുസാധനങ്ങൾ മാത്രമല്ല നിങ്ങളുടെ ഒാമന മൃഗങ്ങൾ, ഉപയോഗിച്ചിരുന്ന കാർ തുടങ്ങിയവയും നാട്ടിലേക്ക് അയക്കാം. വേഗത്തിലുള്ള കസ്റ്റംസ് ക്ലിയറൻസിന് സൗകര്യമുള്ളതിനാൽ അനാവശ്യ കാലതാമസം ഒരിക്കലും ഉണ്ടാകുന്നതുമില്ല.
UNITED CARGO LOGISTICS , WhatsApp (Oman) : 95872345
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.