എലത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കർണാടക സ്വദേശികൂടി മരിച്ചു.
വെങ്ങളം-രാമനാട്ടുകര ദേശീയപാത ബൈപാസിൽ പുറക്കാട്ടിരി പാലത്തിന് മുകളിൽ ശബരിമല തീർഥാടകരുടെ വാനും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ കർണാടക ഹാസൻ രാമനാഥപുരം സ്വദേശി വിനായകനാണ് (22) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. വിനായകന്റെ പിതാവ് ശിവണ്ണ ഗൗഡ (45), വാൻ ഡ്രൈവർ ദിനേശ്, നാഗാചാരി എന്നിവർ അപകടദിവസംതന്നെ മരിച്ചിരുന്നു. പിതാവ് ശിവണ്ണ ഗൗഡ അപകടത്തിൽ മരിച്ചത് വിനായകൻ അറിഞ്ഞിരുന്നില്ല.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെയാണ് അപകടം. പരിക്കേറ്റ 11 പേരിൽ സുരേഷ് (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മറ്റുള്ളവരെ നാട്ടിലേക്ക് കൊണ്ടുപോയി. സതേശ്വരിയാണ് വിനായകന്റെ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.