ഒളവണ്ണ: മിനി പിക്അപ് വാൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര ഹുബ്ബ് വസതിയിൽ യു.കെ. സദീദിന്റെ മകൻ ഹിഷാമുൽ ഇബ്രാഹിം (20) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30ന് പൊക്കുന്ന് കോന്തനാരിയിലാണ് അപകടം. സ്കൂട്ടറിൽ കിണാശ്ശേരിയിൽനിന്ന് വീട്ടിലേക്കു പോകുകയായിരുന്ന ഇബ്രാഹിമിനെ എതിർദിശയിൽനിന്ന് അമിത വേഗത്തിൽ വന്ന മിനി പിക്അപ് വാൻ ഇടിച്ചിടുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെയാണ് വാൻ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിലും തുടർന്ന് മീഞ്ചന്ത ബൈപാസിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ മരിച്ചു. ഏവിയേഷൻ വിദ്യാർഥിയാണ്. മാതാവ്: റഫ്സില. സഹോദരങ്ങൾ: ഹന്ന മറിയം, അൻഫാസ് ഇസ്മയിൽ.മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹത്തിന്റെ മയ്യിത്ത് നമസ്കാരം ഒളവണ്ണ ചുങ്കം ഐ.ഡി.സി പള്ളിയിലും തുടർന്ന് ഖബറടക്കം ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.