ബാലുശ്ശേരി: ബ്ലോക്ക് റോഡിനടുത്ത് മഠത്തിൽ താഴെ തോട്ടിൽ ആശാരിക്കണ്ടി രവീന്ദ്രനെ (69) മരിച്ചനിലയിൽ കണ്ടെത്തി. തോട്ടിൽ കമിഴ്ന്നുകിടക്കുന്ന അവസ്ഥയിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ വഴിയാത്രക്കാരാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ രക്തസമ്മർദം പരിശോധിച്ച് റിസൽട്ട് വാങ്ങി മടങ്ങിവരു േമ്പാൾ തലകറങ്ങി തോട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്. ആശാരി പണിക്കാരനായ രവീന്ദ്രൻ ദീർഘകാലമായി ശബരിമല ഗുരുസ്വാമിയാണ്. ബാലുശ്ശേരി പൊലീസ് ഇൻക്വിസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശ്യാമള. മക്കൾ: ശരത്കൃഷ്ണ (ഒലീവ് ഫർണിച്ചർ, പനായി), സരീഷ് (എൽ.ഐ.സി. ഏജൻറ്), സനൽ. മരുമകൾ: പ്രവീണ. സഹോദരങ്ങൾ: കാർത്തി, ശാരദ, കുമാരൻ (റിട്ട. പൊലീസ്), രാജേന്ദ്രൻ (റിട്ട.കെ.എസ്.ഇ.ബി), രാധ, പരേതനായ ദാമോദരൻ (റിട്ട. അധ്യാപകൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.