എലത്തൂർ: ഐസ് കമ്പനിയിൽ നിന്ന് ഷോക്കേറ്റ് പുതിയാപ്പ നമ്പ്രത്ത് മത്സ്യ തൊഴിലാളി സഹകരണ സംഘം ഡയറക്ടർ മരിച്ചു.പുതിയാപ്പ പുതിയപുരയിൽ വിജയരാജൻ (ചിന്നൻ -45) ആണ് ഇലക്ട്രിക്കൽ ജോലിക്കിടെ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെ അത്താണിക്കൽ ക്രിസ്റ്റൽ ഐസ് ഫാക്ടറിയിലാണ് സംഭവം. ഷോക്കേറ്റ ഉടൻ ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ കൊണ്ടുപോകവെ വഴിമധ്യേ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.പിതാവ്: പരേതനായ രാജൻ (കോഴിക്കോട് കോർപറേഷൻ മുൻ മേസ്തിരി). മാതാവ്: പരേതയായ മാലതി. മക്കൾ: വിനീത് രാജ്, മോഹൻ രാജ്. സഹോദരങ്ങൾ: രാജേശ്വരി, വിജയലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുതിയാപ്പ അരയ സമാജം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.