ബത്തേരി: നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കടൽമാട് കുളമ്പിൽ സത്യദേവൻ എന്ന കുട്ടൻ (54) മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ബത്തേരി സർവജന സ്കൂളിന് സമീപം കൃപ മെസിലേക്ക് ആംബുലൻസ് ഇടിച്ചു കയറിയാണ് ഗുരുതര പരിക്കേറ്റത്. പാർസൽ വാങ്ങാൻ മെസിലെത്തിയ കുട്ടൻ കൈകഴുകാൻ വാഷ് ബേസിനടുത്തേക്കു പോയതായിരുന്നു. ഈസമയം രോഗിയെ എടുക്കാൻപോയ ആംബുലൻസ് നിയന്ത്രണംവിട്ട് പാഞ്ഞ്കയറുകയായിരുന്നു. ഉടൻ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ വിംസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ: രമണി. മക്കൾ: കെ.എസ്. വിഷ്ണു, കെ.എസ്. വിദ്യ. മരുമക്കൾ: ജിതിൻ, ശിൽപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.