കുന്ദമംഗലം: യു.പി. സ്കൂളിന് മുന്നിൽ സീബ്രാലൈൻ മുറിച്ചുകടക്കവേ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊയിൽതാഴം കെട്ടുങ്ങൽ അസീസ് (54) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച പൊയിൽതാഴം മുക്കടം കാട് പള്ളിയിൽ ഖബറടക്കും. ഭാര്യ: ജമീല. മക്കൾ: ജിൽഷാദ്, ജിൽഷാന. മരുമക്കൾ: അബൂബക്കർ, ഫാഹിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.