കുറ്റ്യാടി: കോവിഡ് ബാധിച്ച് ഭാര്യക്കുപിന്നാലെ ഭർത്താവും മരിച്ചു. നിട്ടൂർ പൂവാട്ടും ചാലിൽ മലയിൽ സൂപ്പി ഹാജിയാണ് (70) മരിച്ചത്. ഭാര്യ കുഞ്ഞയിശ്ശ (65) രണ്ടു ദിവസം മുമ്പാണ് മരിച്ചത്. അസുഖബാധിതനായി ആശുപത്രിയിലായിരുന്നപ്പോഴാണ് സൂപ്പിഹാജിക്ക് രോഗം ബാധിച്ചത്. തുടർന്ന് ഭാര്യക്കും ബാധിച്ചു. മക്കൾ: സൽമാൻ, സിറാജ്, മുഹമ്മദ് (മൂവരും ഖത്തർ),സറീന, ഷാഹിദ, മരുമക്കൾ: നാസർ (ചിയ്യോട്ടുമ്മൽ), സിദ്ദീഖ് കുറ്റിയിൽ, മുഹ്സിന, റിഫാന, ഫാത്തിമ നസ്ലി, സഹോദരി: ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.