മാനന്തവാടി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുതിരേരി പോരൂർ മൊക്കത്ത് രവീന്ദ്രെൻറ ഭാര്യ പ്രേമലത (60) മരിച്ചു. അടുപ്പിൽ തീ കൂട്ടുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു.ഏപ്രിൽ അഞ്ചിനാണ് പൊള്ളലേറ്റത്. ഗുരുതര പരിക്കേറ്റ പ്രേമലതയെ ആദ്യം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്ട് ചികിത്സയിലിരിക്കെയാണ് മരണം.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചുകിടപ്പുരോഗിയായ ഒരു മകളാണ് ഇവർക്കുള്ളത്. ഇതേത്തുടർന്ന് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.