വെള്ളച്ചാലില്‍ യുവാവ് മരിച്ച നിലയില്മാനന്തവാടി: നേന്ത്രവാഴത്തോട്ടത്തിനു സമീപം വെള്ളമൊഴുകുന്ന ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മക്കിയാട് പാലേരി മണ്ണാത്തിക്കുഴിയില്‍ ബേബിയാണ് (48) മരിച്ചത്. ശനിയാഴ്ച പകല്‍ വീട്ടില്‍നിന്ന് ഇറങ്ങിയ ബേബി തിരിച്ചെത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തൊണ്ടര്‍നാട് പൊലീസ് മൃതദേഹം പോസ്റ്റ്മാേര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സ്മിത. മക്കൾ: സിനു, സാന്‍ജോ, ധ്യാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.