നാദാപുരം: ചെക്യാട് കായലോട്ട് താഴെ വീട്ടിനകത്തുനിന്ന് തീപൊള്ളലേറ്റ ഒരാൾകൂടി മരിച്ചു. കീറിയ പറമ്പത്ത് രാജുവിെൻറ മകൻ സ്റ്റാലിഷ് (17) ആണ് മരിച്ചത്. രാജു ചൊവ്വാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടിരുന്നു.ചൊവ്വാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് രാജുവിനും ഭാര്യ റീനക്കും മക്കളായ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവർക്ക് വീട്ടിൽവെച്ച് ഗുരുതര പൊള്ളലേറ്റത്.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്റ്റാലിഷ് ബുധനാഴ്ച പുലച്ചെയോടെയാണ് മരണപ്പെട്ടത്.റീനയും ഇളയ മകൻ സ്റ്റഫിനും കോഴിക്കോട് ആംസ്റ്റർ മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. രാജുവും ഭാര്യയും തമ്മിലുള്ള കുടുംബ വഴക്ക് രാജുവിനെ കടുംകൈക്ക് പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.പെട്രോളിെൻറ രൂക്ഷ ഗന്ധം വീട്ടിൽനിന്ന് അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധരുടെ പരിശോധനക്ക് ശേഷമേ തീ കൊളുത്താൻ ഉപയോഗിച്ചതെന്തെന്ന് വ്യക്തമാകൂ.രാജുവിെൻറയും സ്റ്റാലിഷിെൻറയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.