Posted On
date_range Updated On
date_range പക്ഷിപ്പനി: കണ്ണൂർ ജില്ലയിലേക്ക് കോഴി, താറാവ്, കാട എന്നിവയെ കൊണ്ടുപോകുന്നതിന് വിലക്ക്
കണ്ണൂർ: ജില്ലയിലേക്ക് കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കൊണ്ടുവരുന്നതിന് കലക്ടർ വിലക്കേർപ്പെടുത്തി. സമീപജി ല്ലയായ കോഴിക്കോട്ട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാഹനങ്ങളിലും അല്ലാതെയും പക്ഷികളെ കടത്താൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ജില്ല അതിർത്തികളിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പരിശോധന നടത്തുമെന്നും കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പനി വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.