മുള്ളൻകൊല്ലി: പെരിക്കലൂർ പാതിരി മാവിൻചോട് ചെങ്ങഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (76) എന്നിവരെ വീടിനു മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. ഇരുവരെയും വീടിനുള്ളിൽ കാണാത്തതിനെ തുടർന്ന് മകൾ പുറത്തിറങ്ങിയപ്പോഴാണ് വീടിനു മുന്നിൽ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ പുൽപള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തികപ്രയാസങ്ങളും മകളുടെ അസുഖവുംമൂലം ഇവർ മനോവിഷമത്തിലായിരുന്നു. ഇതാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.സുജാത, സുശീല, സുമിത്ര എന്നീ പെൺമക്കളുണ്ട്. രണ്ടു പേർ വിവാഹിതരാണ്. ഇളയ മകൾ സുമിത്ര അവിവാഹിതയാണ്. ഇവർക്ക് അസുഖമായത് മാതാപിതാക്കളെ വിഷമിപ്പിച്ചിരുന്നു.ഇവർ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.