കോഴിക്കോട്: തൊണ്ടയാട് ബൈപാസ് മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ തലശ്ശേരി കൊളശ്ശേരി കുന്നോത്ത്തെരു ശാന്തിനിലയത്തിൽ അരക്കൻ രമേശൻ (54) ആണ് മരിച്ചത്. എറണാകുളത്തേക്ക് േജാലി ആവശ്യാർഥം ബൈക്കിൽ േപാകുന്നതിനിടെയാണ് അപകടം.പുലർച്ച 4.30ഓടുകൂടിയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് വ്യക്തതയില്ലെന്ന് ട്രാഫിക് അസി. കമീഷണര്‍ പി.കെ. രാജു പറഞ്ഞു.മേൽപാലത്തിൽ പാലം തുടങ്ങുന്ന ഭാഗത്താണ് അപകടം നടന്നത്. എതിരെ വന്ന കാർ ബൈക്കിനിടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ബൈക്കിനു പിറകിലുള്ള മറ്റൊരു കാറിലും ഇടിച്ചാണ് കാർ നിന്നത്.ഇടിയേറ്റ രമേശൻ ബൈക്കിൽനിന്ന് തെറിച്ചുവീണു. അപകടത്തിൽപെട്ട കാറിലുള്ളവർ ചികിത്സയിലാണ്.രമേശെൻറ ഭാര്യ: രജനി. മക്കൾ: റിൻഷ, മൃദുൽ ശങ്കർ. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: മോഹനൻ, സതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.