പയ്യോളി: കേരള ഫൈനാൻഷ്യൽ കോർപറേഷൻ എംപ്ലോയിസ് അസോസിയേഷൻ (സി.ഐ. ടി.യു ) സംസ്ഥാന വൈസ് പ്രസിഡൻറ് മൂരാട് ആലയാറിൽ വീട്ടിൽ 'യവനിക'യിൽ കെ . ശശീന്ദ്രൻ (58) കോവിഡ് ബാധിച്ച് മരിച്ചു. കെ.എഫ്.സി കോഴിക്കോട് അസിസ്റ്റൻറ് ജനറൽ മാനേജരായി വിരമിച്ചതായിരുന്നു. ബുധനാഴ്ച രാവിലെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന് പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങളുമുണ്ടായിരുന്നു. ഭാര്യ: വിനീത. മക്കൾ: അശ്വനി, അഷിത (എം.ബി.ബി.എസ് വിദ്യാർഥിനി മെഡിക്കൽ കോളജ് കോഴിക്കോട്). മരുമകൻ: നിഥിൻ(കണ്ണൂർ). സഹോദരങ്ങൾ: ബാബു(പിങ്കി), വിജയൻ, നാരായണൻ, നാരായണി, ഭാസ്കരൻ. ചാലിയം: മുനമ്പത്ത് പള്ളിക്കുസമീപം അരയൻവളപ്പിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ ആയിഷ (65) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ശിഹാബ്. ഫൈസൽ. സറീന, ഫാരിസ ജംഷി. മരുമക്കൾ: റുബീന, സൈഫുന്നിസ, ഷംസുദ്ദീൻ, ഷാഫി, സാകിർ ഹുസൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.