ജില്ലകള്‍ക്ക് കരുത്തായത് വിരലിലെണ്ണാവുന്ന സ്കൂളുകള്‍

കപ്പിനും ചുണ്ടിനുമിടയിലുള്ള പോരാട്ടത്തില്‍ ജില്ലകള്‍ക്ക് കരുത്തായത് വിരലിലെണ്ണാവുന്ന ഏതാനും സ്കൂളുകള്‍. ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസാണ് ഇത്തവണ പാലക്കാടിന്‍െറ പട നയിച്ചത്.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ഗുരുകുലം നേടിയ  271 പോയന്‍റാണ് കഴിഞ്ഞ ആറുദിവസങ്ങളിലും കോഴിക്കോടിനെ വിറപ്പിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 മത്സരങ്ങളിലായി 113 പോയന്‍റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 25 ഇനങ്ങളില്‍ 123 പോയന്‍റുമായിരുന്നു ഈ സ്കൂളിന്‍െറ സംഭാവന. സംസ്കൃതോത്സവത്തില്‍ എട്ട് ഇനങ്ങളില്‍ 35 പോയന്‍റ് നേടി നാലാം സ്ഥാനത്തത്തെി.

ഇടുക്കിക്കുവേണ്ടി അരങ്ങിലിറങ്ങിയ എം.കെ.എന്‍.എം.എച്ച്.എസ് കുമാരമംഗലം എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ രണ്ടാമതത്തെി. സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ പിറകിലാണെങ്കിലും ജില്ല നേടിയ 742 പോയന്‍റില്‍ 203ഉം ഈ സ്കൂളിന്‍െറ സംഭാവനയാണ്. 188 പോയന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍, ജില്ലകളില്‍ കാസര്‍കോട് 12ാം സ്ഥാനമാണ് നേടിയത്.

കോഴിക്കോടിനുവേണ്ടി പതിവുപോലെ തേര്തെളിച്ചത് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് ആയിരുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഇവര്‍ 156 പോയന്‍റ് നേടി. പത്തനംതിട്ട എസ്.വി.ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍ 132, ആലപ്പുഴ എന്‍.എസ് ബോയ്സ് എച്ച്.എസ്.എസ് മാന്നാര്‍ 124, കണ്ണൂര്‍ സെന്‍റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് 111, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി 112, തിരുവനന്തപുരം കാര്‍മല്‍ ഇ.എം ഗേള്‍സ് എച്ച്.എസ്.എസ് 106 തുടങ്ങിയ സ്കൂളുകളും മികച്ച നിലവാരം പുലര്‍ത്തി.

Tags:    
News Summary - kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.