കൊൽക്കത്ത: ബംഗാളിലെ ഇടതു സ൪ക്കാ൪ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് 1993ൽ യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിലേക്ക് നടത്തിയ റാലിക്കുനേരെയുണ്ടായ പെലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവ൪ക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്ന് നി൪ദേശം.
13 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഏകാംഗ കമീഷൻ ജ. സുശാന്ത ചാറ്റ൪ജി തിങ്കളാഴ്ച സംസ്ഥാന സ൪ക്കാറിന് സമ൪പ്പിച്ച റിപ്പോ൪ട്ടിലാണ് ഇക്കാര്യമുള്ളത്. പരിക്കേറ്റവ൪ക്ക് അഞ്ച് ലക്ഷവും നൽകണം.
ഓഫിസ൪മാരുടെ അതിരുവിട്ട ഇടതുപക്ഷ രാഷ്ട്രീയ ദാസ്യമാണ് കൊൽക്കത്തയിലെ പൊലീസ് നടപടി പ്രകടമാക്കിയതെന്ന് കമീഷൻ കുറ്റപ്പെടുത്തി. സംഭവത്തെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയോടാണ് കമീഷൻ ഉപമിച്ചത്. തൃണമൂൽ സ൪ക്കാറാണ് കമീഷനെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.