കോഴിക്കോട്: അനശ്വരനായി സഹൃദയ മനസ്സില്‍ നിലകൊള്ളുന്ന ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി നഗരത്തെ ഇളക്കിമറിച്ചു. റഫിയുടെ 90ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്‍െറ പേരിലുള്ള ഫൗണ്ടേഷനാണ് കോഴിക്കോട് ബീച്ചില്‍ പരിപാടി സംഘടിപ്പിച്ചത്. റഫിയെ പ്രസിദ്ധനാക്കിയ ആനേ സെ ഉസ്കേ ആയേ ബഹാര്‍..., ജൊ വാദാ കിയാവോ..., മുഛേ ദുനിയ വാലോം ശറാബി ന സംചോ, നഫറത്ത് കി ദുനിയ... തുടങ്ങിയ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി അറബിക്കടലിന്‍െറ കാറ്റിനൊപ്പം അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ സദസ്സ് ഇളകി മറിഞ്ഞു. കൂടെ പാടിയും ആരവങ്ങള്‍ മുഴക്കിയും നൃത്തംവെച്ചുമൊക്കെയാണ് സദസ്സ് ഓരോ ഗാനത്തെയും എതിരേറ്റത്. ഗായകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും പലരും രംഗത്തത്തെി. ബംഗളൂരു മുഹമ്മദ് അസ്ലമിന്‍െറ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ മലയാളികളായ ഗോപികാ മേനോന്‍, കീര്‍ത്തന, സൗരവ് കിഷന്‍ എന്നിവരും കൂടെ പാടി. ഗായകരെ ചടങ്ങില്‍ ആദരിച്ചു. പരിപാടി എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രകാശ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.