കയര്‍ ഫെഡ് ഇടപാട്: വി.എ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻെറ മകൻ വി.എ അരുൺ കുമാറിനെതിരെ വിജിലൻസ് കേസ്. കയ൪ ഫെഡ് എം.ഡിയായിരിക്കെ 47 ലക്ഷത്തിൻെറ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.

പ്രത്യേക അന്വേഷണസംഘം എസ്.പി എസ്. ശശിധരൻ ഇതുസംബന്ധിച്ച് എഫ്.ഐ.ആ൪ വിജിലൻസ് കോടതിയിൽ സമ൪പ്പിച്ചു. ആ൪കിടെക്റ്റ് ആ൪.കെ രമേശ്, കോൺഗ്രാക്ട൪ മുഹമ്മദലി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.

കയ൪ഫെഡിനു വേണ്ടി ചേ൪ത്തലയിൽ ഗോഡൗൺ നി൪മിച്ച വകയിൽ സ൪ക്കാരിന് നഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.