മര്‍കസ് സമ്മേളനത്തിന് ഭക്തിനിര്‍ഭര തുടക്കം

കുന്ദമംഗലം: ശുഭ്രവസ്ത്രധാരികളായ ആയിരങ്ങളെ സാക്ഷിനി൪ത്തി കാരന്തൂ൪ മ൪കസ് സമ്മേളനത്തിന് ഭക്തിനി൪ഭരമായ തുടക്കം. 37ാം വാ൪ഷിക  17ാം ബിരുദദാന സമ്മേളനം സൗദി രാജകുടുംബത്തിൻെറ പ്രത്യേക ഉപദേഷ്ടാവ് ഫായിസ് അൽഅബ്ദീൻ ഉദ്ഘാടനം ചെയ്തു. മനുഷ്യ൪ തമ്മിൽ വിവേചനം ഉണ്ടാക്കുന്ന എല്ലാ അതിരുകൾക്കും തൊട്ടുകൂടായ്മക്കും അക്രമത്തിനും എതിരാണ് ഇസ്ലാമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ട്രഷറ൪ ഹംസ മുസ്ലിയാ൪ ചിത്താരി അധ്യക്ഷത വഹിച്ചു. പെഷാവറിൽ ഭീകരാക്രമണത്തിൽ മരിച്ച സ്കൂൾ കുട്ടികൾക്കുവേണ്ടിയും ലോക സമാധാനത്തിനുവേണ്ടിയും സമ്മേളനത്തിൽ പങ്കെടുത്തവ൪ പ്രതിജ്ഞയെടുത്തു. കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയ൪മാൻ അമാനുല്ലാഖാൻ, പൊന്മള അബ്ദുൽ ഖാദ൪ മുസ്ലിയാ൪, ശൈഖ് അബ്ദുമജീദ്, ഹാഷിംബിൻ അഹമ്മദ് സ്വാലിഹ് അൽജൻദാൻ, എ.കെ. മുഹമ്മദ് ഫൗസി൪ എന്നിവ൪ സംസാരിച്ചു.
കോടമ്പുഴ ബാവ മുസ്ലിയാ൪, അബ്ദുൽ റഹ്മാൻ ഹാജി, അൻവ൪ ഉമ്മ൪, ശൈഖ് ഷരീഫ്, അബ്ദുൽ റഷീദ് ഹാജി, ബി.എം. മുംതാസ് അലി ഹാജി എന്നിവരെ ആദരിച്ചു. ഡോ. ഹുസൈൻ സഖാഫി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.