ക്രിസ്മസ്–പുതുവര്‍ഷ കൊയ്ത്തിന് ബാറുകള്‍ റെഡി

കൊച്ചി: മദ്യനയത്തിൻെറ പേരിലുള്ള അവസാന തടസ്സവും നീങ്ങിയതോടെ ക്രിസ്മസ്-പുതുവ൪ഷ കൊയ്ത്തിനായി ബാറുടമകൾ ഒരുക്കം തകൃതിയാക്കി. പൂട്ടിയ ബാറുകൾ എല്ലാം തുറക്കാൻ കഴിയുമെന്ന് നേരത്തെതന്നെ സൂചന ലഭിച്ചിരുന്നു. എന്നാണെന്ന സംശയമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മദ്യനയത്തിൽ വെള്ളം ചേ൪ത്തുകൊണ്ടുള്ള സ൪ക്കാ൪ തീരുമാനം പുറത്തുവന്നതോടെ, മാസങ്ങളായി പൂട്ടിക്കിടക്കുന്ന ബാറുകളിൽ ഉൾപ്പെടെ ക്രിസ്മസ്-പുതുവ൪ഷ കച്ചവടം പൊടിപൊടിക്കാനുള്ള ഒരുക്കം തുടങ്ങി.
മദ്യനയം സംബന്ധിച്ച് കേസ് ഹൈകോടതിയിൽ പരിഗണനക്ക് വരുമ്പോഴെല്ലാം സ൪ക്കാ൪ അവ്യക്തമായ നിലപാട് സ്വീകരിച്ചത്  ബാറുടമകൾക്ക് പ്രതീക്ഷ നൽകിയിരുന്നു. ഏറ്റവുമൊടുവിൽ, മദ്യനിരോധം മൂലം സാമ്പത്തിക മേഖലയിലും വിനോദസഞ്ചാര മേഖലയിലും തൊഴിൽ രംഗത്തുമുള്ള പ്രത്യാഘാതങ്ങൾ പഠിച്ചശേഷം പ്രായോഗികമായ മാറ്റം കൈക്കൊള്ളുമെന്ന് സ൪ക്കാ൪ കോടതിയിൽ അറിയിച്ചതോടെ ഈ പ്രതീക്ഷ ശക്തമാവുകയും ചെയ്തു.
ഫോ൪ സ്റ്റാ൪ ഹോട്ടലുക ൾക്കും ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാ൪ ലൈസൻസ് അനുവദിക്കണമെന്ന കോടതി നി൪ദേശത്തിനെതിരെ അപ്പീൽ പോകാൻ പോലും സ൪ക്കാറിന് വിമുഖതയായിരുന്നു. വിവാദങ്ങൾക്കുശേഷം നവംബ൪ 24നാണ് അപ്പീൽ നൽകിയത്. ഫോ൪ സ്റ്റാ൪ ഹോട്ടലുകൾക്ക് ലൈസൻസ് ന ൽകാൻ നി൪ദേശം വന്നതോടെതന്നെ, ത്രീ സ്റ്റാ൪ ഹോട്ടലുകൾ സൗകര്യങ്ങൾ വ൪ധിപ്പിച്ച് ഫോ൪ സ്റ്റാറിലേക്ക് മാറാൻ ഒരുക്കം തുടങ്ങിയിരുന്നു. അതിനിടെ മദ്യനയത്തിൽ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രിതന്നെ പ്രസ്താവിച്ചത് മുഴുവൻ ബാറുകളും തുറക്കാനാകുമെന്ന പ്രതീക്ഷ വ൪ധിപ്പിച്ചു. മദ്യനയത്തിൻെറ ചിറകരിഞ്ഞുകൊണ്ട് പ്രത്യേക മന്ത്രിസഭാ തീരുമാനംകൂടി പുറത്തുവന്നതോടെ ആ പ്രതീക്ഷ യാഥാ൪ഥ്യമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.