മഅ്ദനി കേസ് എന്‍.ഐ.എക്ക് വിട്ടതിന് പിന്നില്‍ ഗൂഢാലോചന –പി.ഡി.പി

മണ്ണഞ്ചേരി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ നടക്കുന്ന വന്‍ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് കേസ് എന്‍.ഐ.എക്ക് മാറിയതിലൂടെ തെളിയിക്കുന്നതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മാഹീന്‍ ബാദുഷ മൗലവി. പി.ഡി.പി ആര്യാട് മേഖല സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെപോലും വിലകല്‍പിക്കാത്ത കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം മഅ്ദനിയുടെ ജയില്‍മോചനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഈ അനീതിക്കെതിരെ സമൂഹം കക്ഷിരാഷ്ട്രീയത്തിനതീതമായി ഉണര്‍ന്ന് പ്രതിഷേധിക്കണം. സദാചാരത്തിന്‍െറ പേരില്‍ രാജ്യത്തുടനീളം നടക്കുന്ന ചുംബന മത്സരങ്ങള്‍ സദാചാരമുള്ള സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. എന്തുവിലകൊടുത്തും പാര്‍ട്ടി അതിനെ തടയുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം പി.ഡി.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. മുട്ടം നാസര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് ഇസ്മായില്‍ വെട്ടുവഴി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എം. രാജ, മണ്ഡലം സെക്രട്ടറി കെ. മുജീബ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി. വിശ്വംഭരന്‍, കലവൂര്‍ രാജപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.