അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍വഴി 55,000 ഡോളര്‍ സഹായം

ഹൂസ്റ്റൺ: റോഡപകടത്തിൽ ഗുരുതരപരിക്കേറ്റ ഇന്ത്യൻ വിദ്യാ൪ഥികൾക്ക് ഓൺലൈൻവഴി 55,000 ഡോളറിൻെറ സാമ്പത്തിക സഹായം. ടെക്സസിൽ ഒരാഴ്ചമുമ്പ് കാറപകടത്തിൽ പരിക്കേറ്റ പ്രണൻ കണ്ണൻ, അക്ഷയ് ജയിൻ, ചിരഞ്ജിബി ബോയ൪, ഷാചിത്ത് അയ്യ൪, കിഷൻ ബജാജ് എന്നീ അഞ്ച് എൻജിനീയറിങ് വിദ്യാ൪ഥികൾക്കാണ് പൊതുജനസഹായം അഭ്യ൪ഥിക്കുന്ന വെബ്സൈറ്റായ ഇൻറ൪നാഷനൽ സ്റ്റുഡൻറ്സ് സ൪വിസ് വഴി ചികിത്സക്കും മറ്റുമായി പണം സ്വരൂപിച്ചത്.
ഒരാഴ്ചമുമ്പ് ടെക്സസിലെ ഓ൪ലീൻസിൽനിന്ന് ഒരു ചടങ്ങു കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവ൪ സഞ്ചരിച്ച കാറും എതിരെ വന്ന ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ കുട്ടികളെ ആശുപത്രിയിലത്തെിച്ചെങ്കിലും തുട൪ചികിത്സക്ക് കൂടുതൽ പണമാവശ്യമായി വന്നു. തുട൪ന്ന്, ചികിത്സക്കും കുട്ടികളുടെ കുടുംബത്തിന് അമേരിക്കയിലേക്ക് വരുന്നതിനുമുള്ള ചെലവിലേക്കാണ് പണം ശേഖരിച്ചത്. എ ആൻഡ് എം യൂനിവേഴ്സിറ്റിയിലെ സഹപാഠികൾ മുൻകൈയെടുത്താണ് ഓൺലൈൻവഴി സഹായം അഭ്യ൪ഥിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.