ബീഹാറില്‍ എഴുപതുകാരി ഭര്‍ത്താവിന്‍െറ ചിതയില്‍ ചാടി മരിച്ചു; സതിയെന്ന് സംശയം

പാട്ന : ബീഹാറിൽ എഴുപതുകാരി ഭ൪ത്താവിൻെറ ചിതയിൽ ചാടി മരിച്ചു. സഹ൪സ ജില്ലയിലെ പ൪മാനിയ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം മരിച്ച ഭ൪ത്താവിൻെറ ചിതയിൽ ചാടിയാണ് ദഹ്വദേവി മരിച്ചത്. ‘സതി’ അനുഷ്ഠിച്ചതാണെന്ന സംശയത്തെ തുട൪ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്കാര ചടങ്ങുകൾക്കു ശേഷം ചിത കത്തിച്ചതിന് ശേഷം ബന്ധുക്കൾ മടങ്ങി. ഗഹ്വ ദേവിയെ വീട്ടിൽ കാണാത്തതിനെ തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചിതയിൽ മരിച്ച നിലയിൽ കണ്ടത്തെിയത്. ദഹ്വ ദേവി ചിതയിൽ ചാടി മരിച്ച കാര്യം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞത്തെിയ ബന്ധുക്കൾ ഇവരെ രക്ഷിക്കാൻ  ശ്രമം നടത്തിയില്ളെന്ന് നാട്ടുകാ൪ പൊലീസിനെ അറിയിച്ചു. മരണം ‘സതി’ അനുഷ്ഠാനമാണെന്ന്  സ്ഥിരീകരിച്ചിട്ടില്ളെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സഹ൪സ എസ്.പി പങ്കജ് സിൻഹ പറഞ്ഞു.
അതേസമയം ‘സതി’അനുഷ്ഠിച്ചെന്ന വാ൪ത്ത ശരിയല്ളെന്ന് ദഹ്വ ദേവിയുടെ മകൻ രമേശ് മണ്ഡൽ പറഞ്ഞു. അച്ചൻ മരിച്ചതിൻെറ ആഘാതത്തിലാണ് അമ്മ മരിച്ചത്. അച്ചൻെറ  ചിതയിൽ അമ്മക്കും ചിതയൊരുക്കുകയായിരുന്നെന്നും മകൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.