ഇന്ത്യന്‍ ഭരണഘടനയുടെ അറബ് പരിഭാഷ പുറത്തിറങ്ങി

കൈറോ: ഇന്ത്യൻ ഭരണഘടനയുടെ ആദ്യ അറബ് പരിഭാഷ അറബ് ലീഗ് സെക്രട്ടറി ജനറൽ നബീലുൽ അറബി പ്രകാശനം ചെയ്തു. ഇന്ത്യയിലെ വിശാലമായ ഭാഷ-ജാതി-മത-പ്രാദേശിക വൈവിധ്യങ്ങളെയെല്ലാം ഉൾക്കൊണ്ടുള്ള ഭരണഘടന സൃഷ്ടിച്ച അതിൻെറ ശിൽപികളെ നബീലുൽ അറബി ശ്ളാഘിച്ചു. കൈറോയിലെ അറബ് ലീഗ് സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (കിഴക്ക്) അനിൽ വാധ്വ മുഖ്യാതിഥിയായിരുന്നു. ഭാവിയിൽ വിവിധ അക്കാദമിക സംവാദങ്ങൾക്ക് തുടക്കം കുറിക്കാൻ പരിഭാഷ പുറത്തിറക്കുന്നത് വഴി സാധിക്കുമെന്ന് അനിൽ വാധ്വ പ്രത്യാശ പ്രകടിപ്പിച്ചു.
ഈജിപ്തിലെ ഇന്ത്യൻ അംബാസഡ൪ നവദീപ് സുരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അറബ് ലീഗിൻെറ സഹകരണത്തോടെ ഈജിപ്തിലെ ഇന്ത്യൻ എംബസിയാണ് പരിഭാഷ പുറത്തിറക്കിയത്.
ഇൻറ൪നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ ഡമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിൻെറ മേൽനോട്ടത്തിലാണ് പരിഭാഷ നി൪വഹിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.