ചൊവ്വയില്‍ ജലസാന്നിധ്യത്തിന്‍െറ പുതിയ തെളിവ് കിട്ടിയെന്ന് നാസ

ന്യൂയോ൪ക്: ചൊവ്വയിൽ ജലസാന്നിധ്യത്തിൻെറ പുതിയ തെളിവ് നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി കണ്ടത്തെി. സൗരയൂഥത്തിൽ ഭൂമിയോട് ഏറ്റവും സാമ്യമുള്ള ഗ്രഹമായ ചൊവ്വ സൂക്ഷ്മജീവികൾക്ക് അനുയോജ്യമാണെന്ന സൂചനയാണ് ഇതു നൽകുന്നത്. തടാകങ്ങളുണ്ടാകുന്ന കാലാവസ്ഥയാണ് ചുവന്നഗ്രഹത്തിൽ പണ്ട് ഉണ്ടായിരുന്നതെന്നാണ് ചൊവ്വയിലെ ഗെയ്ൽ എന്ന ഗ൪ത്തത്തിൽ ക്യൂരിയോസിറ്റി നടത്തിയ പരീക്ഷണങ്ങളുടെ ഫലം തെളിയിക്കുന്നതെന്ന് നാസ അറിയിച്ചു. തടാക തടത്തിൽ ദശലക്ഷക്കണക്കിന് വ൪ഷങ്ങൾകൊണ്ട് എക്കൽ അടിഞ്ഞാണ് ചൊവ്വയിൽ മൗണ്ട് ഷാ൪പ് എന്ന കുന്നുണ്ടായത്. ചൊവ്വയിൽ ചൂടും ഈ൪പ്പവുമുള്ള സാഹചര്യം ക്ഷണികവും ചില സ്ഥലങ്ങളിൽ മാത്രമുള്ളതും അല്ളെങ്കിൽ, ഉപരിതലത്തിനടിയിൽ ഉള്ളതുമാണെന്ന ധാരണയെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടത്തെലെന്ന് നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലെ ക്യൂരിയോസിറ്റി ഡെപ്യൂട്ടി പ്രോജക്ട് സയൻറിസ്റ്റും ഇന്ത്യൻ വംശജനുമായ അശ്വിൻ വാസദേവ പറഞ്ഞു. അഞ്ചു കിലോമീറ്റ൪ ഉയരമുള്ളതാണ് മൗണ്ട് ഷാ൪പ്. ഇതിൻെറ ഏറ്റവും അടിയിലുള്ള എക്കൽപാളിയാണ് ക്യൂരിയോസിറ്റി ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.