വാഷിങ്ടൺ: കറുത്ത വ൪ഗക്കാ൪ക്കെതിരെ തുടരുന്ന വംശീയവിദ്വേഷത്തിനെതിരെ യു.എസിൽ പ്രതിഷേധം തുടരുന്നു. ബെ൪ക്കിലിയിൽ മാ൪ച്ച് നടത്തിയ നൂറുകണക്കിനാളുകൾ പ്രധാന ഹൈവേ തടസ്സപ്പെടുത്തുകയും ട്രെയിനുകൾ തടയുകയും ചെയ്തു. രണ്ട് കറുത്തവ൪ഗക്കാരുടെ മരണവുമായി ബന്ധപ്പെട്ട് വെളുത്തവ൪ഗക്കാരായ പൊലീസുകാരെ പ്രതിചേ൪ക്കേണ്ടതില്ളെന്ന ഗ്രാൻഡ് ജൂറി തീരുമാനത്തിനെതിരെയാണ് പ്രതിഷേധം പടരുന്നത്. ബെ൪ക്കിലി പൊലീസ് വകുപ്പിൻെറ കെട്ടിടത്തിനുനേരെ മാ൪ച്ച് നടത്തിയ സമരക്കാരെ പൊലീസ് തടഞ്ഞെങ്കിലും തുട൪ന്ന് അവ൪ റെയിൽവേ സ്റ്റേഷനുകൾക്കുമുന്നിൽ സമരം നടത്തുകയും പിന്നീട് ചെറുസംഘങ്ങളായി തിരിഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.