തിരുവനന്തപുരം: മോദിയുടെ ഭരണം തികഞ്ഞ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. ജനാധിപത്യത്തെ ദു൪ബലമാക്കാൻ മോദിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. ‘ജനപക്ഷയാത്ര’യുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
മദ്യ നയം പരാജയപ്പെടുത്താൻ കോടതിവിധികളിലൂടെ ശ്രമം നടക്കുന്നു. എന്നാൽ മദ്യ നയം ജനകീയ കോടതി അംഗീകരിച്ചിരിക്കുന്നുവെന്നും സുധീരൻ പറഞ്ഞു.
ജനങ്ങളുടെ ഉണ൪വാണ് ജനപക്ഷ യാത്രയിലുടനീളം കാണാനായത്. കമ്മ്യൂണിസ്റ്റ് പാ൪ട്ടി അക്രമ രാഷ്ട്രീയവുമായി മുന്നോട്ട് പോകുകയാണ്. പാ൪ട്ടി നേതാവായിരുന്ന പി. കൃഷ്ണപിള്ളയുടെ പ്രതിമയോട് പോലും അവ൪ അക്രമം കാണിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.