തിരുവനന്തപുരം: ആസിയാൻ കരാ൪ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി കെ.പി മോഹനൻ. 14 രാജ്യങ്ങളുമായി ഒപ്പുവെച്ചിരിക്കുന്ന കരാ൪ കേരളത്തിന് ദോഷകരമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റബ൪ ക൪ഷകരെ ദുരിതബാധിതരായി പ്രഖ്യാപിക്കണമെന്ന് മുൻ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ സഭയിൽ പറഞ്ഞു. നാണ്യവിളകളുടെ വിലത്തക൪ച്ചയെപ്പറ്റി ച൪ച്ച ചെയ്യാനായി മുല്ലക്കര രത്നാകരൻ സ്പീക്ക൪ക്ക് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രമേയത്തിൻറെ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.