അബുജ: നൈജീരിയയിൽ ഇന്ത്യക്കാരനുൾപ്പെടെ മൂന്നുപേരെ അക്രമികൾ തട്ടിക്കൊണ്ടുപോയി. ഇവരെ രക്ഷിക്കാൻ സൈന്യം തീവ്രശ്രമത്തിലാണ്. നി൪മാണ ജോലികളിൽ ഏ൪പ്പെട്ടിരുന്ന ഒരു ഇന്ത്യക്കാരനും രണ്ട് പാകിസ്താൻകാരുമുൾപ്പെടെ മൂന്ന് പേരെയാണ് ബുധനാഴ്ച തട്ടിക്കൊണ്ടുപോയത്. എണ്ണസമ്പുഷ്ടമായ നൈജ൪ മേഖലയിലെ എമാകൽകലയിൽനിന്നാണ് ഇവരെ അക്രമികൾ തട്ടിയെടുത്തത്.
മൂന്നുപേരെയും തയാറാക്കിനി൪ത്തിയിരുന്ന സ്പീഡ് ബോട്ടിലേക്ക് വലിച്ചുകയറ്റുന്നതിനുമുമ്പ് വെടിയൊച്ചകൾ മുഴങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ, ബന്ദികളാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ലക്ഷ്യമാക്കിയാണ് തട്ടിക്കൊണ്ടുപോകലെന്ന് സൂചനയുണ്ട്. ബന്ദികളെ കണ്ടത്തൊൻ സേന ബോട്ടുകൾ അയച്ചതായി കേണൽ അൻക മുസ്തഫ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
നൈജീരിയയുടെ ഉൾനാടുകളിലും കണ്ടൽ മൂടിയ ചതുപ്പുമേഖലകളിലും സേന ബോട്ടിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഒക്ടോബറിൽ അജിപ് എണ്ണക്കമ്പനിയിലേക്കുള്ള കപ്പലിനെ അനുഗമിച്ചിരുന്ന മൂന്ന് പൊലീസ് ഓഫിസ൪മാ൪ കടൽക്കൊള്ളക്കാരുടെ വെടിയേറ്റു മരിച്ചിരുന്നു. കപ്പലിനെ ബാ൪ബറ നദിയിൽവെച്ച് കൊള്ളക്കാ൪ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ആറ് എണ്ണക്കമ്പനി തൊഴിലാളികളെയും ഒക്ടോബറിൽ തട്ടിക്കൊണ്ടുപോയിരുന്നു. എണ്ണസമ്പുഷ്ട മേഖലകളിൽ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.